Friday, October 14, 2011

മനുഷ്യന്‍ ഇത്ര നീചനൊ

മനുഷ്യന്‍ ഇത്ര നീചനൊ.....


 ബസ്‌ യാത്രക്കിടെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു. പാലക്കാട് സ്വദേശി രഘുവാണ് പെരുമ്പാവൂരില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. തൃശ്ശൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ വെച്ച് രഘു തന്റെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചതായി സന്തോഷ് എന്ന യാത്രക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് സന്തോഷിനൊപ്പം മറ്റുള്ള ചില യാത്രക്കാരും ചേര്‍ന്ന് രഘുവിനെ മര്‍ദ്ദിച്ചു. ബസ്സ് പെരുമ്പാവൂര്‍ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രഘു ബസ്സില്‍ നിന്നും ഇറങ്ങി. കൂടെ ഇറങ്ങിയ സന്തോഷും സംഘവും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റു തളര്‍ന്നു വീണ രഘുവിനെ ആശുപത്രിയില്‍ ആക്കുവാനും ആരും മുന്നോട്ടു വന്നില്ല. തുടര്‍ന്ന് കുഴഞ്ഞു വീണ രഘു മരിക്കുകയായിരുന്നു. 
  
ഒന്ന് ആലോചിച്ചു നോക്കു മനുഷ്യജീവന് 10000 രൂപയാണോ വിലയുള്ളത്. ആ പാവം മനുഷ്യനെ മര്‍ദിച്ച്ചവര്‍ ഒരുനിമിഷം ഒന്ന് ആലോചിച്ചിരുന്നെങ്കില്‍. അയാളുടെ കുടുംബം, ഭാര്യ, കുട്ടികള്‍. ഈ പാപം ഇവര്‍ എങ്ങിനെ തീര്‍ക്കും. പണത്തിനെ, സ്വധിനത്തിണോ ചിലപ്പോള്‍ ഇവര്‍ക്ക് നിയമത്തിന്‍റെ മുന്നില്‍നിന്നും രക്ഷപെടുത്തുവാന്‍  കഴിയുമായിരിക്കും. പക്ഷെ നന്മയെ സ്നേഹിക്കുന്ന മനുഷ്യരുടെ ശാപത്തില്‍ നിന്നും ഇവര്‍ ഒരിക്കലും രക്ഷപെടില്ല, രക്ഷപെടാന്‍ പാടില്ല.
 

1 comment:

അമല്‍ദേവ് ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനെ ഉള്ളവരും ഉണ്ട് ചേട്ടാ


സുഹൃത്തുക്കളെ.... വിശേഷങ്ങള്‍ .പങ്കുവെക്കു .... എന്നോടൊപ്പം

>